തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ വാക്സിനേഷന്‍ ബുധനാഴ്ച ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വാക്‌സിനേഷന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു.500 കുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകളിലാണ് വാക്സിനേഷന്‍ കേന്ദ്രം ഒരുക്കുക. 967 സ്‌കൂളുകള്‍ വാക്സിനേഷനായി സജ്ജീകരിക്കും. മറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തൊട്ടടുത്ത് വാക്സിനേഷന്‍ കേന്ദ്രമാക്കിയ സ്‌കൂളില്‍ പോയി വാക്സിന്‍ എടുക്കാമെന്നും മന്ത്രി അറിയിച്ചു.ആംബുലന്‍സ് സര്‍വീസും പ്രത്യേകം മുറികളും ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു്. വാക്സിനേഷന്‍ നടക്കുന്ന സ്‌കൂളുകളില്‍ നാളെ രാവിലെ പി.ടി.എ മീറ്റിങ് ചേരും. രക്ഷിതാക്കളുടെ അനുമതിയോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ നല്‍കുക.51 ശതമാനം കുട്ടികള്‍ ഇതിനോടകം വാക്സിനെടുത്തു. 8.14 ലക്ഷം വിദ്യാര്‍ത്ഥികളാണ് വാക്സിനേഷന് അര്‍ഹത നേടിയത്.ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം 21 മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് ഉണ്ടാവുക. വിക്ടേഴിസ് ചാനലിലൂടെയും ക്ലാസുകള്‍ നടത്തും. പുതുക്കിയ ടൈംടേബിള്‍ ഉടനെ പ്രഖ്യാപിക്കും. അതേസമയം അധ്യാപകര്‍ സ്‌കൂളുകളില്‍ വരണമെന്നും മന്ത്രി അറിയിച്ചു.10,11,12 എന്നീ ക്ലാസുകള്‍ ഇപ്പോള്‍ നടക്കുന്നത് പോലെ തുടരും.