യാക്കൂബ് മേമന്റെ കേസ് പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് വധഭീഷണി

 

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസില്‍ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്റെ ദയാഹര്‍ജി തള്ളിയ സുപ്രീം കോടതി ബഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് വധഭീഷണി. എന്ത് സുരക്ഷയുണ്ടെങ്കിലും നിങ്ങളെ നശിപ്പിക്കും എന്ന് എഴുതിയ അജ്ഞാത കത്താണ് ജസ്റ്റിസ് മിശ്രയ്ക്ക് ലഭിച്ചത്. ഭീഷണിക്കത്തിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.