പെരുമ്പാവൂരില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു; രണ്ടുപേര്‍ പിടിയില്‍

പെരുമ്പാവൂര്‍: എറണാകുളം പെരുമ്പാവൂരില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. പെട്രോള്‍ പമ്പിലെ ജീവനക്കാരായ ബിജു, എല്‍വിന്‍ എന്നിവരാണ് പിടിയിലായത്.പുലര്‍ച്ചെയാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. മരിച്ച അന്‍സിലും പെട്രോള്‍ പമ്പ് ജീവനക്കാരും തമ്മില്‍ നേരത്തെ സംഘര്‍ഷമുണ്ടായിരുന്നു.അന്‍സിലിന്റെ വീടിന് തൊട്ടടുത്താണ് പെട്രോള്‍ പമ്പുള്ളത്. കഴിഞ്ഞ ദിവസം രാത്രി അന്‍സിലിന്റെ വാഹനം പമ്പില്‍ നിര്‍ത്തിയിട്ടിരുന്നു. എന്നാല്‍ ജീവനക്കാര്‍ വാഹനം പുറത്തേക്കിടുകയും ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ബുധനാഴ്ച രാത്രി എട്ടുമണിയോടെ സംഭവം. ഫോണ്‍ വിളിച്ചു വീടിനു പുറത്തേക്ക് ഇറങ്ങിയ അന്‍സിലിനെ സംഘം ചേര്‍ന്ന് വെട്ടുകയായിരുന്നു.കഴുത്തിന് വെട്ടേറ്റ അന്‍സിലിനെ പിതാവും സഹോദരനും ചേര്‍ന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കൊലപാതകം നടത്തിയ സംഘം തന്നെയാണ് അന്‍സിലിനെ വീട്ടില്‍ നിന്ന് ഫോണില്‍ വിളിച്ച് ഇറക്കിയതെന്നാണ് പൊലീസ് കരുതുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് അന്‍സില്‍.വെട്ടിക്കൊന്ന ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.