വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് 50 പേര്‍ മാത്രം; പൊതുയോഗങ്ങള്‍ ഒഴിവാക്കണം;സ്‌കൂളുകള്‍ അടയ്ക്കില്ല, രാത്രി കര്‍ഫ്യൂവുമില്ല

തിരുവനന്തപുരം: നിലവില്‍ കോവിഡ്, ഒമിക്രോണ്‍, വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 50 പേര്‍ മാത്രം. സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.പൊതുയോഗങ്ങള്‍ ഒഴിവാക്കണം. രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ നിയന്ത്രണങ്ങളും ഉടനില്ല. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കാനും നിര്‍ദ്ദേശം നല്‍കും. സ്‌കൂളുകള്‍ അടയ്ക്കില്ല. ക്ലാസുകള്‍ നിലവിലേതു പോലെ തന്നെ തുടരും.രോഗനിരക്ക് ഇനിയും ഉയര്‍ന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനെ കുറിച്ച് അടുത്ത അവലോകന യോഗത്തില്‍ തീരുമാനം എടുക്കും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് ഇന്ന് യോഗം ചേര്‍ന്നത്.

© 2024 Live Kerala News. All Rights Reserved.