കൊച്ചിയില്‍ എഎസ്‌ഐയെ കുത്തിയത് നടിയെ ആക്രമിച്ച കേസിലെ പ്രതി;പള്‍സര്‍ സുനിയുടെ കത്ത് കൈമാറിയത് വിഷ്ണു

കൊച്ചി: ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപം ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടാന്‍ ശ്രമിച്ച എഎസ്ഐയെ കുത്തിയ വിഷ്ണു നടിയെ ആക്രമിച്ച കേസിലെ പ്രതിയെന്ന് പൊലീസ്. കേസിലെ മുഖ്യപ്രതിയായിരുന്ന പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിന്റെ സഹതടവുകാരനായിരുന്നു വിഷ്ണു. കാക്കനാട്ടെ ജയിലില്‍ വെച്ച്, രണ്ട് കോടി ആവശ്യപ്പെട്ട് ദിലീപിന്റെ മാനേജര്‍ക്ക് സുനി എഴുതിയ കത്ത് മാനേജര്‍ക്ക് നേരിട്ട് നല്‍കിയത് വിഷ്ണുവാണ്. നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ പങ്കിനെ പറ്റി വ്യക്തമായ തെളിവ് ലഭിച്ചത് ഈ കത്തില്‍ നിന്നാണ്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപമാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപമാണ് ആക്രമണം നടന്നത്. എളമക്കര സ്റ്റേഷനിലെ എഎസ്ഐ ഗിരീഷ് കുമാറിനെയാണ് അക്രമി കുത്തിപരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ ഗിരീഷ് കുമാറിന്റെ കയ്യില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.കളമശ്ശേരിയില്‍ നിന്നും കവര്‍ന്ന ബൈക്ക് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. എച്ച്എംടി കോളനിയിലെ വിഷ്ണുവിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇയാള്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയാണെന്ന് പൊലിസ് സ്ഥിരീകരിച്ച്.മോഷണം, പിടിച്ചു പറി തുടങ്ങി 22 കേസുകളിലെ പ്രതിയാണ് ഇയാളെന്നു പൊലീസ് പറയുന്നു.

© 2024 Live Kerala News. All Rights Reserved.