നമ്മുടെ മലര്‍ ശരിക്കും പ്രേമത്തില്‍ കുടുങ്ങി ട്ടാാ..

അതിശയിക്കേണ്ടാ. മലയാളിയുടെ മനസ്സില്‍ ഇടം നേടിയ സായ്പല്ലവി, ശരിക്കും പ്രേമത്തില്‍ കുടുങ്ങി. പ്രേമമെന്നതുകൊണ്ട് ഉദ്ദേശിച്ചത് പ്രണയമൊന്നുമല്ല ട്ടോ.. സിനിമക്കാര്യം തന്നെ. പ്രേമം റിലീസായി അന്നു മുതല്‍ ലഭിക്കുന്ന അഭിനന്ദന പ്രവാഹങ്ങളിലാണ് സായ് പല്ലവി ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. എന്ന് കരുതി തന്നെ ഇത്രമേല്‍ സ്‌നേഹിക്കുന്നവരുടെ ഒരു ഫോണ്‍കോളുകള്‍ പോലും മലര്‍ അറ്റന്റ് ചെയ്യാതിരിക്കാറില്ല. അഥവ കാള്‍ എടുക്കാന്‍ പറ്റിയില്ലെങ്കില്‍ തിരിച്ചുവിളിക്കാനും മലര്‍ മറക്കാറില്ല.

ഇത്രയ്ക്ക് നിങ്ങളെന്നെ സ്‌നേഹിക്കാന്‍ ഞാന്‍ എന്താണ് ചെയ്തത് എന്നാണ് സായ് പല്ലവിയുടെ നന്ദി സ്ഫുരിക്കുന്ന ചോദ്യം. മുഖത്തെ മുഖക്കുരുവിനെക്കുറിച്ച് പോലും തനിക്ക് വല്ലാത്ത ആശങ്കയായിരുന്നെന്നും എന്നാല്‍ അക്കാര്യത്തില്‍ വിഷമം വേണ്ടെന്ന് അല്‍ഫോണ്‍സ് പുത്രനാണ് തന്നെ ധൈര്യപ്പെടുത്തിയതെന്നും സായ് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. എനിക്കിപ്പോഴും അത്ഭുതമാണ്, നിങ്ങള്‍ എന്ത് കാരണത്താലാണ് എന്നെ ഇത്രയേറെ ഇഷ്ടപ്പെടുന്നതെന്ന്. സായ് പല്ലവിക്ക് അതിശയം തീരുന്നില്ല. സത്യത്തില്‍ എന്താണ് ഈ സ്‌നേഹത്തിന് പിന്നില്‍? ഈ ചോദ്യം ഉത്തരമില്ലാത്ത ചോദ്യമായിത്തന്നെ തുടരുന്നു.

© 2024 Live Kerala News. All Rights Reserved.