ബുള്ളി ബായ് ആപ്പ് നിര്‍മിച്ച 21 കാരന്‍ അറസ്റ്റില്‍;ഇയാള്‍ ബിടെക് വിദ്യാര്‍ത്ഥി;മുസ്ലിം സ്ത്രീകളെ വില്‍പനക്ക് വെച്ച സംഭവത്തില്‍ അറസ്‌ററ് 4 ആയി

മുംബൈ: മുസ്ലിം സ്ത്രീകളെ വില്‍പനക്ക് വെച്ച ‘ബുള്ളി ബായ്’ ആപ്പ് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. 21-കാരനായ നീരജ് ബിഷ്‌ണോയിയാണ് അസമില്‍ നിന്ന് ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ഇയാളാണ് ആപ്ലിക്കേഷന്‍ ഉണ്ടാക്കിയതെന്നാണ് വിവരം.ഭോപ്പാലിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബിടെക് വിദ്യാര്‍ത്ഥിയാണ് നീരജ് ബിഷ്‌ണോയ്.നേരത്തെ മൂന്നു പേര്‍ ഈ കേസില്‍ അറസ്റ്റിലായിരുന്നു.
ബുള്ളി ബായ് എന്ന ആപ്ലിക്കേഷനില്‍ മുസ്ലിം സ്ത്രീകളെ ലേലത്തിന് വെച്ച വിദ്വേഷ കാമ്പയിന്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംഭവത്തില്‍ മുഖ്യപ്രതികളായ യുവതിയേയും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയേയും മുംബൈ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഉത്തരാഖണ്ഡില്‍ നിന്നുള്ള മായങ്ക് റാവല്‍ (21), ശ്വേത സിങ് (18), ബംഗളൂരുവിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി വിശാല്‍ കുമാര്‍ ത്സാ(21) എന്നിവരെ മുംബൈ സൈബര്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.