ആലപ്പുഴ: ഗോവയില്‍ വാഹനാപകടത്തില്‍ മലയാളികളായ മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം.വ്യാഴാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ആലപ്പുഴ വലിയഴീക്കല്‍ സ്വദേശി നിതിന്‍ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണന്‍ (24) എന്നിവരാണ് മരിച്ചത്.അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കൂടെ ഉണ്ടായിരുന്ന അഖില്‍ (24),വിനോദ് കുമാര്‍ (24) എന്നിവര്‍ പരിക്കേറ്റ് ഗോവ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.ഇവരില്‍ മൂന്ന് പേര്‍ വിനോദ സഞ്ചാരികളും രണ്ട് പേര്‍ ഗോവയില്‍ ജോലി ചെയ്യുന്നവരായിരുന്നു. മരിച്ച വിഷ്ണു നേവി ഉദ്യോഗസ്ഥനാണ്. നിധിന്‍ദാസ് ഗോവ വിമാനത്താവളത്തിലെ ജീവനക്കാരനും. അവധിക്കു ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കാനുള്ള യാത്രയില്‍ വിഷ്ണുവിനൊപ്പം മറ്റുള്ളവരും പോവുകയായിരുന്നു. അവിടെ എത്തിയതിനു ശേഷം ഇവര്‍ ഒരു കാര്‍ വാടകയ്ക്ക് എടുത്ത് ഗോവ കാണാനിറങ്ങി. ഇതിനിടെ കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയില്‍ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു.