ദുബായ്: ദുബായിലേക്ക് എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തിവെച്ചതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. ഡിസംബര്‍ 28, ഇന്നലെ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. ദുബായ് അടക്കമുള്ള യു.എ.ഇ എമിറേറ്റുകളില്‍ കൊവിഡും ഒമിക്രോണും പടരുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം.അംഗോള, കെനിയ, ഗിനിയ, ടാന്‍സാനിയ, യുഗാണ്ട, ഘാന, എത്യോപ്യ, സാംബിയ, സിംബാബ്വെ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.മേല്‍പറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവരെ ദുബായിലേക്ക് വരുന്നതിനോ ദുബായ് വഴി യാത്ര ചെയ്യുന്നതിനോ അനുവദിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.അതേസമയം ദുബായില്‍ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള ഔട്ട്ബൗണ്ട് പാസഞ്ചര്‍ ഓപ്പറേഷന്‍സിന് പുതിയ യാത്രാ നിരോധനം ബാധകമായിരിക്കില്ല.