കൊന്നത് പെണ്‍കുട്ടികളല്ല;ഇവര്‍ക്ക് ഒറ്റയ്ക്ക് ചെയ്യാനാകില്ല; കൊന്നത് തന്റെ സഹോദരനും മോനും’; അമ്പലവയല്‍ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ

വയനാട്: അമ്പലവയലില്‍ വയോധികനെ കൊലപെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ സക്കീന.68കാരനായ മുഹമ്മദിനെ കൊന്നത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളല്ലെന്നും തന്റെ സഹോദരനാണെന്നും അവര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഈ കൊല നടത്താനാകില്ല. തന്റെ സഹോദരനും മകനുമാണ് കൊന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.മുഹമ്മദിന്റെ ഭാര്യയുടെ സഹോദരന്റെ ഭാര്യയാണ് പൊലീസ് കസ്റ്റഡിയിലുള്ള പെണ്‍കുട്ടികളുടെ അമ്മ. മുഹമ്മദ് ഈ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നെന്നും, ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ പിതാവുമായി അടക്കം തര്‍ക്കമുണ്ടായിരുന്നു എന്നുമാണ് മുഹമ്മദിന്റെ ഭാര്യ പറയുന്നത്. അതേസമയം, പ്രതികളായ അമ്മയെയും പെണ്‍കുട്ടികളെയും ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും.കൊലപാതകം നടന്ന അമ്പലവയലിലെ വീട്ടിലും മൃതദേഹം ചാക്കില്‍ കെട്ടി ഒളിപ്പിക്കാന്‍ ശ്രമിച്ച സ്ഥലങ്ങളിലുമാണ് തെളിവെടുപ്പ്. ഇതിന് ശേഷം ബത്തേരി കോടതിയില്‍ അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കല്‍പ്പറ്റയിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലും ഹാജരാക്കും. ഇന്നലെ രാത്രി ഏറെ നേരം പോലീസ് പ്രതികളെ ചോദ്യം ചെയ്തു. അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ച മുഹമ്മദിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കഷണങ്ങളായി മുറിച്ച് വിവിധയിടങ്ങളിലായി നിക്ഷേപിക്കാനായിരുന്നു പദ്ധതി.

© 2024 Live Kerala News. All Rights Reserved.