അമ്പലവയലില്‍ വയോധികനെ കൊന്നത് പെണ്‍കുട്ടികള്‍ തന്നെ; ദുരൂഹതകളില്ലെന്ന് പൊലീസ്

കല്‍പറ്റ: വയനാട് അമ്പലവയലില്‍ വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൃത്യം നിര്‍വഹിച്ചത് പെണ്‍കുട്ടികള്‍ തന്നെയെന്ന അന്വേഷണ സംഘം. കൊല നടത്തിയത് അമ്മയും, പെണ്‍കുട്ടികളും ചേര്‍ന്ന് തന്നെയാണ്. പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും കേസില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നുമാണ് പൊലീസിന്റെ നിഗമനം.കൊലപാതകത്തില്‍ തന്റെ സഹോദന് പങ്കുണ്ടെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ സക്കീന ആരോപിച്ചിരുന്നു. പെണ്‍കുട്ടികളേയും അമ്മയേയും സംരക്ഷിച്ചതിന് മുഹമ്മദും പെണ്‍കുട്ടികളുടെ പിതാവ് സുബൈറുമായി തര്‍ക്കം ഉണ്ടായിരുന്നു. പെണ്‍കുട്ടികള്‍ക്ക് ഒറ്റയ്ക്ക് ഇത് ചെയ്യാന്‍ കഴിയില്ലെന്നും മറ്റാരോ സഹായിച്ചിട്ടുണ്ടെന്നുമാണ് സക്കീന ആരോപിച്ചത്. എന്നാല്‍ ഇതിനുള്ള തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടികള്‍ കൊലപാതകത്തിന് ശേഷം പിതാവിനെ ഫോണില്‍ വിളിച്ച രേഖകളും പൊലീസ് ശേഖരിച്ചട്ടുണ്ട്. ഏറെ നാളായി കുടുബങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനിടെ തന്നെ കുടുംബത്തില്‍ നിന്ന് അകറ്റിയത് മുഹമ്മദ് ആണെന്ന് സുബൈര്‍ പ്രതികരിച്ചു.കഴിഞ്ഞ ദിവസമാണ് അമ്പലവയല്‍ ആയിരംകൊല്ലിയില്‍ വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. അന്ന് വൈകിട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. 15 ഉം 16 ഉം പ്രായമുള്ള കുട്ടികള്‍ തങ്ങളാണ് കൊലപ്പെടുത്തിയത് എന്ന് പൊലീസിനോട് പറയുകയായിരുന്നു. അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടാലി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നും, മൃതദേഹം സമീപത്തെ പൊട്ടക്കിണറ്റില്‍ എറിയുകയാണ് ചെയ്തത് എന്നും ആയിരുന്നു വെളിപ്പെടുത്തല്‍.

© 2024 Live Kerala News. All Rights Reserved.