തിരുവനന്തപുരത്ത് മകളെ കാണാന്‍ വീട്ടിലെത്തിയ 19കാരനെ അച്ഛന്‍ കുത്തിക്കൊന്നു;കള്ളനെന്ന് കരുതി കുത്തിയതെന്ന് മൊഴി

പേട്ട: തിരുവനന്തപുരത്ത് മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിലാണ് സംഭവം. 19കാരനായ പേട്ട സ്വദേശി അനീഷ് ജോര്‍ജ് എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പെണ്‍കുട്ടിയുടെ അച്ഛന്‍ ലാലന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്നാണ് ലാലു പോലീസിനോട് വ്യക്തമാക്കിയത്.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. രാത്രിയില്‍ പെണ്‍കുട്ടിയെ കാണാനായി എത്തിയതായിരുന്നു അനീഷ് ജോര്‍ജ്. മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ലാലന്‍ ആയുധവുമായി എത്തി ആക്രമിക്കുകയായിരുന്നു.മുറി തുറക്കാഞ്ഞതോടെ വാതില്‍ തല്ലി തകര്‍ത്ത് അകത്ത് കയറി യുവാവിനെ ലാലന്‍ കുത്തി. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി ലാലന്‍ തന്നെ സംഭവം അറിയിച്ചു. യുവാവിനെ കുത്തിയതായും ആശുപത്രയില്‍ എത്തിക്കണമെന്നും ലാലന്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് എത്തി യുവാവിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.