അമ്മയെ ഉപദ്രവിച്ചയാളെ കൊന്നു;വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി

അമ്പലവയല്‍: വയനാട് അമ്പലവയലില്‍ വയോധികനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. 68 വയസുകാരന്‍ മുഹമ്മദാണ് മരിച്ചത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി.മുഹമ്മദിന്റെ വാടക വീട്ടിലാണ് പെണ്‍കുട്ടികളും അമ്മയും താമസിക്കുന്നത്. അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ മുഹമ്മദിനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.