കോഴിക്കോട് : കൊളത്തറ റഹ്‌മാന്‍ ബസാറില്‍ വന്‍ തീപിടുത്തം. ചെരുപ്പ് കടയ്ക്കാണ് തീപിടിച്ചത്. കോഴിക്കോട്, തിരൂര്‍ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി 8 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചത്. കെട്ടിടത്തിലുണ്ടായിരുന്ന അഥിതി തൊഴിലാളികളെയും സമീപവാസികളെയും വേഗത്തില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതിനാല്‍ ആളപായമുണ്ടായില്ല.മാര്‍ക് എന്ന ചെരുപ്പ് കമ്പനിക്കാണ് തീപിടിച്ചത്.
ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയിലാണ് തീപിടിച്ചത്.പുലര്‍ച്ചെ ഒന്നരയോടെയാണ് തീപിടുത്തമുണ്ടായത്. ആദ്യം ഒരു പൊട്ടിത്തെറി ശബ്ദമാണ് കേട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. പിന്നാല തീപിടിത്തമുണ്ടായി. അമ്പതോളം അഥിതി തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. ഇവര്‍ക്ക് തീപിടിത്തമുണ്ടായപ്പോള്‍ തന്നെ പുറത്തിറങ്ങാന്‍ കഴിഞ്ഞതിനാല്‍ ദുരന്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം അപകട കാരണം എന്നാണ് പ്രഥമിക വിലയിരുത്തല്‍. ചെരുപ്പ് കട പൂര്‍ണ്ണമായും കത്തി നശിച്ചു. അതേ സമയം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്നാണ് വിലയിരുത്തല്‍.നിരവധി ഫയര്‍ യൂണിറ്റുകളെ ഉടന്‍ സ്ഥലത്തെത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.