കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം; തീപിടിച്ചത് മൂന്നുനില കെട്ടിടത്തിന്; പതിനഞ്ചോളം കടകളിലേക്ക് തീപടര്‍ന്നു;തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

കോഴിക്കോട്: മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം.രാധാ തീയേറ്ററിന് സമീപത്തെ മൂന്നു നില തുണിക്കടയ്ക്കാണ് തീപിടിച്ചത്.മോഡേണ്‍ ടെക്‌സ്‌റ്റൈല്‍സിനാണ്ആദ്യം തീപിടിച്ചത്.തീപടര്‍ന്നു സമീപത്തുള്ള കടകളിലേക്ക് വ്യാപിച്ചു.. പതിനഞ്ചോളം കടകളിലേക്ക് തീപടര്‍ന്നു. ഏഴു അഗ്‌നിശമനസേന യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. കോഴിക്കോട് നഗരപരിസരത്തുള്ള എല്ലാ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളോടും മിഠായി തെരുവിലെത്താന്‍ നിര്‍ദ്ദേശം നല്‍കി.തീ പിടുത്തമുണ്ടായ മോഡേണ്‍ ടെക്സ്റ്റയില്‍സ് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരങ്ങള്‍.ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ആദ്യം രണ്ട് കടകളില്‍ മാത്രമാണ് തീപിടിച്ചത്. എന്നാല്‍ തീ ആളിപ്പടര്‍ന്നതോടെ പിന്നീട് നിരവധി കടകളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. ഇതോടെ തീ നിയന്ത്രണാതീതമായി.കലക്ടര്‍ യു.വി ജോസ്, കോഴിക്കോട് എം.പി എം.കെ രാഘവന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം,മോഡേണ്‍ തുണിക്കടയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജില്ലാ കലക്ടര്‍ യുവി ജോസ് പറഞ്ഞു.നേരത്തെയും നിരവധി തവണ തീപിടുത്തത്തിന് ഇരയായിട്ടുള്ള സ്ഥലമാണ് കോഴിക്കോട് മിഠായിത്തെരുവ്.

© 2023 Live Kerala News. All Rights Reserved.