ചവറയില്‍ വാഹനാപകടത്തില്‍ നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു;22 പേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

കൊല്ലം: ചവറയില്‍ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. മരിച്ചവരെല്ലാംമത്സ്യത്തൊഴിലാളികളാണ്. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം (56), ബര്‍ക്കുമന്‍സ് (45), വിഴിഞ്ഞം സ്വദേശി ജസ്റ്റിന്‍ (56), തമിഴ്‌നാട് സ്വദേശി ബിജു (35) എന്നിവരാണ് മരിച്ചത്. 22 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 12.30 ഓടെ ചവറ ദേശീയപാതയില്‍ ഇടപ്പള്ളി കോട്ടക്ക് സമീപമായിരുന്നു അപകടം. തിരുവനന്തപുരം പുല്ലുവിളയില്‍ നിന്ന് കോഴിക്കോട് ബേപ്പൂരിലേക്ക് മത്സ്യത്തൊഴിലാളികളുമായി പോയ മിനിബസ്സില്‍ തിരുവനന്തപുരത്തേക്ക് മത്സ്യവുമായി പോയ ഇന്‍സുലേറ്റഡ് വാനിടിച്ചാണ് അപകടം.34 പേരാണ് അപകടത്തില്‍ പെട്ട വാനിലുണ്ടായിരുന്നത്. പരിക്കേറ്റ 20 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തില്‍ പെട്ടവരില്‍ 12 പേര്‍ തമിഴ്നാട് സ്വദേശികളാണ്.

© 2022 Live Kerala News. All Rights Reserved.