മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.ഏറ്റവും മികച്ച ഓഫ് സ്പിന്‍ ബൗളര്‍മാരില്‍ ഒരാളായിരുന്നു ഹര്‍ഭജന്‍ സിങ്. ട്വിറ്ററിലൂടെ ആയിരുന്നു വിരമിയ്ക്കല്‍ പ്രഖ്യാപനം. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി. ‘എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടാകും.ഞാന്‍ ക്രിക്കറ്റിനോട് വിട പറയുകയാണ്.23 വര്‍ഷത്തെ യാത്ര അനുസ്മരണീയമാക്കിയ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി’. എന്ന കുറിപ്പിനൊപ്പം വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു .പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള താരം 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ട്വന്റി-20 മത്സരങ്ങളും കളിച്ചു.ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളായ താരം 2011 ഏകദിന ലോകകപ്പും 2007 ട്വന്റി-20 ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.1998-ല്‍ ഷാര്‍ജയില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തിലാണ് ഭാജി എന്നു വിളിപ്പേരുള്ള ഹര്‍ഭജന്‍ ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറിത്. 2016-ല്‍ ധാക്കയില്‍ നടന്ന യുഎഇയ്‌ക്കെതിരായ ട്വിന്റി-20യിലാണ് രാജ്യത്തിനായി അവസാനമായി കളിച്ചത്.