ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് രാഷ്ട്രീയത്തിലേക്ക്? കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ജലന്ധറില്‍നിന്നു മല്‍സരിച്ചേക്കുമെന്ന് സൂചന

ഛണ്ഡീഗഡ്:ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ഹര്‍ഭജന്‍ ജലന്ധറില്‍നിന്നു മല്‍സരിച്ചേക്കുമെന്നാണ് അറിയുന്നത്.പാര്‍ട്ടിയില്‍ ചേരുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ഹര്‍ഭജന്‍ ചര്‍ച്ച നടത്തിവരികയാണെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.ബിജെപി വിട്ട മുന്‍ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിങ് സിദ്ദു ചൊവ്വാഴ്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു കൂടിക്കാഴ്ച. നേരത്തെ സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.