മലയാള സിനിമയെ മാറ്റത്തിന്റെ പാതയിലൂടെ നയിച്ചു;ചലച്ചിത്ര ലോകത്തെ ഗുരുവും മാര്‍ഗ്ഗദര്‍ശിയും;സാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം; സേതുമാധവനെ അനുസ്മരിച്ച് മോഹന്‍ലാല്‍

കൊച്ചി: അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ.എസ്. സേതുമാധവനെ അനുസ്മരിച്ച് സിനിമാ ലോകം. മമ്മൂട്ടി, കമല്‍ ഹാസന്‍ തുങ്ങിയ നിരവധി താരങ്ങളെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും കമല്‍ഹാസനും ഉള്‍പ്പെടെയുള്ള താരങ്ങള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
‘മലയാള സിനിമയെ മാറ്റത്തിന്റെ പാതയിലൂടെ നയിക്കുകയും, സാഹിത്യത്തെ ഈ കലാരൂപത്തോട് അടുപ്പിക്കുകയും ചെയ്ത അനുഗ്രഹീത ചലച്ചിത്രകാരന്‍ ശ്രീ കെ.എസ് സേതുമാധവന്‍ സാറിന് ആദരാഞ്ജലികള്‍. മലയാളം ഉള്‍പ്പെടെ അഞ്ചുഭാഷകളില്‍ തന്റെ പ്രതിഭ തെളിയിച്ച അദ്ദേഹം ചലച്ചിത്ര ലോകത്തെ ഗുരുവും മാര്‍ഗ്ഗദര്‍ശിയുമായിരുന്നു. സാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം,’ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

© 2025 Live Kerala News. All Rights Reserved.