യുപിയില്‍ ഹൈടെക്ക് കോപ്പിയടി;വിഗ്ഗിനുള്ളില്‍ ഇയര്‍ഫോണ്‍;കോപ്പിയടിക്കാന്‍ ശ്രമിച്ചത് സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയ്ക്ക്;യുവാവിനെ കൈയ്യോടെ പൊക്കി

ലഖ്‌നൗ:നഉത്തര്‍ പ്രദേശില്‍ സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയില്‍ കോപ്പിയടിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. തലയിലെ തന്റെ വിഗ്ഗിനിടയില്‍ വയര്‍ലെസ് ഇയര്‍ഫോണ്‍ ഘടിപ്പിച്ചാണ് പരീക്ഷാര്‍ത്ഥി എത്തിയത്.കോപ്പിയടിക്കാനായി എല്ലാവിധ സജ്ജീകരണങ്ങളോടെ എത്തിയെങ്കിലും പരീക്ഷാര്‍ത്ഥിയുടെ ശ്രമം പാളി. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിക്ക്പ്പെട്ടത്. യുവാവ് തലയില്‍ വെച്ച വിഗ്ഗിനടിയില്‍ സിമ്മും വയറുകളും ഘടിപ്പിച്ച്, ചെവിക്കുള്ളില്‍ പുറത്തു കാണാന്‍ കഴിയാത്ത രീതിയില്‍ ഇയര്‍ഫോണുകളും ധരിച്ചിരുന്നു.ഇയാളുടെ വിഗ്ഗില്‍ നിന്നും ഇയര്‍ ഫോണ്‍, സിം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ അഴിച്ച് പുറത്തേക്കെടുക്കുന്ന വീഡിയോയും ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഉത്തര്‍പ്രദേശ് പൊലീസിനെ അഭിനന്ദിച്ച് കൊണ്ട് നാഗാലന്‍ഡ് ഡിജിപി രൂപിന്‍ ശര്‍മ്മയാണ് ട്വിറ്ററില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

© 2024 Live Kerala News. All Rights Reserved.