പാലക്കാട് :വടക്കാഞ്ചേരി പാളയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു.പാളയം വീട്ടില്‍ ശിവന് നേരെയാണ് ആക്രമണം ഉണ്ടായത്. ശിവനെ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ബിജെപി ഗുണ്ടകളാണ് കോണ്‍ഗ്രസ്് ആരോപിച്ചു.ശിവന്റെ കഴുത്തിനും കാലിനും വെട്ടേറ്റിട്ടുണ്ട്. പരിക്ക് അതീവ ഗുരുതരമല്ല.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് തമ്പടിക്കുന്നുണ്ട്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു.