പാലക്കാട് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; ഒരാള്‍ കൊല്ലപ്പെട്ടു

പാലക്കാട്: മുണ്ടൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് സരണ്‍പൂര്‍ സ്വദേശി വസീം ആണ് കൊല്ലപ്പെട്ടത്. വസീമിന്റെ ബന്ധുവായ വാജിദ് ആണ് കൊലപ്പെടുത്തിയതെന്ന് പെലീസ് പറഞ്ഞു. കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.കൊലയ്ക്ക് ശേഷം വാജിദ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.ഗുരുതര പരിക്കേറ്റ വാജിദിനെ തൃശൂര്‍ മെഡി. കോളജിലേക്ക് മാറ്റി.

© 2025 Live Kerala News. All Rights Reserved.