മന്ത്രി ആര്‍ ബിന്ദു രാജിവെക്കണം; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്; ചെന്നിത്തല ഇന്ന് ലോകായുക്തയില്‍ പരാതി നല്‍കും

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് പുനര്‍നിയമനം വേണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഗവര്‍ണര്‍ക്കയച്ച കത്ത് പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. മന്ത്രി രാജിവയ്ക്കാതെ പിന്നോട്ടില്ലെന്ന നിലപിടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം ചൂണ്ടികാട്ടി ഇന്ന് ലോകായുക്തയില്‍ പരാതി നല്‍കും. ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാന്‍ മന്ത്രി സ്വജനപക്ഷപാതം കാണിച്ചുവെന്നാണ് പരാതി.കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് ചട്ടം ലംഘിച്ച് നിയമനം നല്‍കാന്‍ മന്ത്രി ഇടപെട്ടതിനാല്‍ ശക്തമായ നടപടി വേണം എന്നാണ് ആവശ്യം. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്ന് ശിപാര്‍ശ ചെയ്തുകൊണ്ടുള്ള മന്ത്രി ആര്‍ ബിന്ദുവിന്റെ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.അക്കാദമിക് മികവ് നിലനിര്‍ത്താന്‍ ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്നാണ് മന്ത്രി കത്തില്‍ ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ക്കാണ് മന്ത്രി കത്ത് നല്‍കിയത്. വൈസ് ചാന്‍സലര്‍ നിയമനത്തിന് ഇറക്കിയ അപേക്ഷ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേര്‍ച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശിപാര്‍ശ ചെയ്‌തെന്നാണ് പുറത്തു വരുന്ന വിവരം.

© 2024 Live Kerala News. All Rights Reserved.