തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്സിനെ കാണാതായി; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്സിനെ കാണാതായി.ഋതുഗാമിയെയാണ് കഴിഞ്ഞ രണ്ട് ദിവസമായി കാണാതായിരിക്കുന്നത്.സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാലാഞ്ചിറയില്‍ ബൈക്ക് വച്ച ശേഷം നടന്നു പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അതിനാല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനായിട്ടില്ല. അവസാനമായി കാണിക്കുന്ന ലൊക്കേഷന്‍ കേശവദാസപുരമാണ്. ഇതോടെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലേക്കും, റെയില്‍വേ സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയട്ടുണ്ട്.ഋതുഗാമി അയര്‍ലണ്ടിലേക്ക് പോകാനുള്ള തയ്യാറടുപ്പിലായിരുന്നു എന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് പൊലീസിന് ലഭിച്ചട്ടുണ്ട്.

© 2022 Live Kerala News. All Rights Reserved.