മുംബൈ: ബോളിവുഡ് താരങ്ങളായ കത്രീന കൈയ്ഫും വിക്കി കൗശലും വിവാഹിതരായി. ജയ്പൂരില്‍ വച്ച് നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അതീവ സുരക്ഷാ ക്രമീകരണങ്ങളോടെ നടന്ന ചടങ്ങില്‍ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.ചുവപ്പ് ലഹങ്കയാണ് കത്രീന വിവാഹ വേളയില്‍ ധരിച്ചത്. ക്രീ നിറത്തിലുള്ള ഷെര്‍വാണി ആയിരുന്നു വിക്കി കൗശലിന്റെ വേഷം. സെലിബ്രിറ്റി ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയാണ് വസ്ത്രം ഒരുക്കിയത്. അണ്‍കട്ട് ഡയമണ്ടും മുത്തു പതിപ്പിച്ച സ്വര്‍ണാഭരണങ്ങളുമാണ് കത്രീന അണിഞ്ഞത്.
ഫോര്‍ട്ട് ബര്‍വാരയിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ വച്ചായിരുന്നു താര വിവാഹം. ഡിസംബര്‍ 7 മുതല്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്. വിവാഹച്ചടങ്ങുകളുടെ സംപ്രേക്ഷണാവകാശം ആമസോണ്‍ പ്രൈം വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.