കത്രീന കൈഫിന് പുതിയ കാമുകന്‍? ആളെ അറിഞ്ഞാല്‍ ഞെട്ടും

രണ്‍ബീര്‍ കപൂറുമായി അടുത്തിടെ വേര്‍പിരിഞ്ഞ ബോളിവുഡ് നടി കത്രീന കൈഫ് പുതിയ കാമുകനെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്്. രണ്‍ബീര്‍ കപൂറുമായി വേര്‍പിരിയാനുള്ള കാരണം എന്താണെന്നു വ്യക്തമാക്കിയില്ല. കത്രീന തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാപ്പെട്ട വ്യക്തികളില്‍ ഒരാളാണെന്നു മുമ്പു രണ്‍ബീര്‍ പറഞ്ഞിരുന്നു. എന്നാല്‍ വേര്‍പിരിയലിനു ശേഷം കത്രീന പുതിയ കാമുകനെ കണ്ടെത്തി എന്നാണു വാര്‍ത്തകള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണത്രെ കത്രീനയുടെ പുതിയ കാമുകന്‍. അമിതാഭ് ബച്ചനും അനില്‍ കപൂറും ഒരുക്കിയ ദീപാവലിയാഘോഷത്തില്‍ ഇരുവരും ഒന്നിച്ചാണത്രെ പങ്കെടുത്തത്. ഇരുവരും ഒരേ കാറിലാണ് എത്തിയത്. കത്രീന വെള്ള സാരിയായിരുന്നു ധരിച്ചിരുന്നത്. കുര്‍ത്തയും പൈജാമയുമായിരുന്നു ആകാശിന്റെ വേഷം. പാര്‍ട്ടിയില്‍ രണ്‍ബീര്‍ കപൂര്‍ എത്തിയെങ്കിലും ഇരുവരും അകലം പാലിച്ചു എന്നും വാര്‍ത്തകള്‍ .

© 2023 Live Kerala News. All Rights Reserved.