ഫിജിക്കാര്‍ട്ട് എഐടിയുസി എംഎംഇഎഫ് ന് നാനൂറിന് പുറത്ത് ട്രേഡ് യൂണിയന്‍ മെമ്പര്‍ഷിപ്പുകള്‍ കൈമാറി

കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ ഡയറക്ട് സെല്ലിംഗ് കമ്പനിയായ ഫിജിക്കാര്‍ട്ട് എഐടിയുസി എംഎംഇഎഫ് (മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എംപ്ലോയി ഫെഡറേഷന്‍) ന് നാനൂറിന് പുറത്ത് ട്രേഡ് യൂണിയന്‍ മെമ്പര്‍ഷിപ്പുകള്‍ കൈമാറി.ഇന്ത്യയില്‍ ഒന്നാം റാങ്കില്‍ നില്‍ക്കുന്ന കമ്പനിയുടെ ക്രൗണ്‍ അംബാസിഡര്‍ റിജില്‍ഭരതനില്‍ നിന്നും മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് എംബ്ലോയീ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഇ.സി .സതീശന്‍ (എ.ഐ.ടി യു.സി) മെമ്പര്‍ഷിപ്പുകള്‍ കൈപ്പറ്റി.സിവില്‍ സപ്ലെ വകുപ്പിലാണ് ഇന്ന് ഡയറകട് സെല്ലിംഗ് മേഖല ഉള്‍പ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയെ മുഴുവന്‍ സംരക്ഷിക്കുന്ന ശക്തമായ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഈ കൂട്ടായ യൂണിയന്‍ അംഗത്വം വലിയ മുതല്‍കൂട്ടായിരിക്കുകയാണ്.

© 2022 Live Kerala News. All Rights Reserved.