പെരിയ ഇരട്ട കൊലപാതകം;മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനെ സിബിഐ പ്രതിചേര്‍ത്തു

കാസര്‍കോട്:പെരിയ ഇരട്ട കൊലപാതകകേസില്‍ ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനെ പ്രതിചേര്‍ത്തു. സി.പി.എം കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് കുഞ്ഞിരാമന്‍. പ്രതികള്‍ക്ക് മുന്‍ എം.എല്‍.എ കുഞ്ഞിരാമന്‍ സഹായം ചെയ്തതായാണ് സി.ബി.ഐ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കുഞ്ഞിരാമനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.സി.ബി.ഐ.യുടെ കാസര്‍കോട്ടെ ക്യാമ്പ് ഓഫീസില്‍ വിളിച്ചുവരുത്തി ഡി.വൈ.എസ്.പി ടി.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ്, സിപിഎം പ്രവര്‍ത്തകരായ സുരേന്ദ്രന്‍, ഹരിപ്രസാദ്, റെജി വര്‍ഗീസ് എന്നിവരെ റിമാന്‍ഡ് ചെയ്തു.കേസില്‍ ആകെ പത്തു പ്രതികളെന്ന് സിബിഐ അറിയിച്ചു.2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും (21) ശരത് ലാലിനേയും (24) സിപിഐഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്.

© 2024 Live Kerala News. All Rights Reserved.