റാഗിങ്; കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി സഹപാഠികള്‍ മുറിച്ചു

ഉപ്പള:കാസര്‍ഗോഡ് ഉപ്പള സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റാഗിങ്.പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി സഹപാഠികള്‍ മുറിച്ചു.കവിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. എന്നാല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചപ്പോള്‍ സംഭവം അറിഞ്ഞത്. പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച് മാറ്റിയത്. എന്നാല്‍ സ്‌കൂളിന് അകത്തുവച്ചായിരുന്നില്ല അതിക്രമം എന്നാണ് വിവരം. സ്‌കൂളിന് പുറത്തുള്ള കൂള്‍ബാറില്‍ വച്ചായിരുന്നു കുട്ടിയുടെ മുടി മുറിച്ചതെന്നാണ് വിവരം. സംഭവത്തില്‍ ഇതുവരെ വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ പരാതി നല്‍യിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.പരാതി ലഭിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്. പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

© 2022 Live Kerala News. All Rights Reserved.