ഗൗതം ഗംഭീറിന് ഐഎസിന്റെ വധഭീഷണി; സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി.ഭീകര സംഘടനയായ ഐഎസ് ആണ് താരത്തിനെതിരെ വധഭീഷണി മുഴക്കിയത്.തനിക്ക് ‘ഐഎസ് നിന്ന് വധഭീഷണിയുണ്ടെന്ന് ആരോപിച്ച് ഗംഭീര്‍ ചൊവ്വാഴ്ച രാത്രി ഡല്‍ഹി പൊലീസിനെ സമീപിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സംഭവത്തില്‍, പൊലീസ് നടപടിയിലേക്ക് നീങ്ങിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും സെന്‍ട്രല്‍ ഡി.സി.പി ശ്വേത ചൗഹാന്‍ പറഞ്ഞു.ഗൗതം ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.ഇ-മെയില്‍ വഴിയാണ് ഗംഭീറിന് ഭീഷണി ലഭിച്ചത്. ഭീഷണിയുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. ഗംഭീറിന് ഭീഷണിക്കത്ത് അയച്ച ഇ-മെയില്‍ വിലാസം പരിശോധിച്ച ശേഷം പൊലീസ് തുടര്‍നടപടി സ്വീകരിക്കും. ഇതിന് മുന്‍പ് 2019 ലും തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് കാണിച്ച് ഗംഭീര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു രാജ്യാന്തര നമ്പറില്‍ നിന്ന് വധഭിഷണി ലഭിച്ചെന്നായിരുന്നു പരാതി.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602