സാഹചര്യത്തിന് അനുസരിച്ച് കളിച്ച് മത്സരം ജയിക്കുകയാണ് വേണ്ടത്: ഇന്ത്യൻ ബാറ്റിംഗ്‌ ശൈലിയെ വിമർശിച്ച് ഗൗതം ഗംഭീർ

ദുബായ്: ബൗളര്‍മാരെ കടന്നാക്രമിക്കുന്ന ഇന്ത്യൻ ശൈലിയെ വിമർശിച്ച് മുന്‍താരങ്ങളും കമന്‍റേറ്റര്‍മാരുമായ ഗൗതം ഗംഭീറും വസീം അക്രവും. 20 ഓവർ കളിച്ച് ലക്ഷ്യം നേടാനാണ് നിങ്ങൾ ആഗ്രഹിക്കേണ്ടതും സാഹസികത എടുക്കേണ്ട കാര്യമില്ലെന്നും അക്രം പറഞ്ഞു. സാഹചര്യത്തിന് അനുസരിച്ച് കളിക്കുകയാണ് വേണ്ടതെന്നും അത്യന്തികമായി മത്സരം ജയിക്കുകയാണ് ലക്ഷ്യമെന്ന് ഗംഭീർ പറഞ്ഞു.

‘ഇത് ഇന്ത്യ-പാകിസ്ഥാന്‍ മത്സരമാണ്. നിങ്ങള്‍ സാഹസികത എടുക്കേണ്ട കാര്യമില്ല. 20 ഓവർ കളിച്ച് ലക്ഷ്യം നേടാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. പോസിറ്റീവ് രീതിയിലാണ് ഇന്ത്യ കളിക്കുന്നത്, എന്നാല്‍ അതിനൊപ്പം സാഹചര്യം അറിഞ്ഞും വേണം ബാറ്റ് വീശാന്‍. ഇന്ത്യയുടെ ബാറ്റിംഗ് ശൈലി മാറിയതായി കേള്‍ക്കുന്നു. ഒരു താരം 50 പന്തില്‍ 60 റണ്‍സെടുക്കുന്നത് ക്യാപ്റ്റന്‍ ആഗ്രഹിക്കുന്നില്ല. 25 പന്തില്‍ 50 എടുക്കുകയാണ് അദ്ദേഹത്തിന് വേണ്ടത്’ വസീം അക്രം സ്റ്റാര്‍ സ്പോര്‍ട്‌സില്‍ പറഞ്ഞു

© 2024 Live Kerala News. All Rights Reserved.