ആമസോണിലുടെ മയക്കുമരുന്ന് കടത്തല്‍;സീനിയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കെതിരെ കേസ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആമസോണ്‍ വഴി മയക്കുമരുന്ന് വില്‍പ്പ്‌ന നടത്തിയതിന് ആമസോണ്‍ സീനിയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കെതിരെ കേസ്. ഓണ്‍ലൈന്‍ റീട്ടെയ്ലര്‍ വഴി അനധികൃതമായി മരിജുവാന കടത്താന്‍ ശ്രമിച്ച സംഭവത്തിലാണ് നാര്‍ക്കോട്ടിക്സ് നിയമത്തിലെ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.പൊലീസുകാര്‍ക്ക് കൊടുത്ത മൊഴിയില്‍ വൈരുദ്ധ്യമുണ്ടായതിനാലാണ് ‘നാര്‍കോട്ടിക്സ് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്’ പ്രകാരം കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.എന്നാല്‍ എത്ര എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരെയാണ് അറസ്റ്റ് ചെയ്തതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.നവംബര്‍ 13നായിരുന്നു 21.7 കിലോ മരിജുവാനയുമായി രണ്ട് പേരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. മധുര തുളസിയെന്ന വ്യാജനേ ഇവര്‍ ആമസോണ്‍ വെബ്സൈറ്റ് ഉപയോഗിച്ച് കഞ്ചാവ് വിതരണം ചെയ്തതായും ഓര്‍ഡര്‍ സ്വീകരിച്ചിരുന്നതായുമാണ് പൊലീസ് കണ്ടെത്തിയത്.1,48,000 ഡോളര്‍ വിലമതിക്കുന്ന 1,000 കിലോ കഞ്ചാവെങ്കിലും ഇത്തരത്തില്‍ വിറ്റഴിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം.മരിജുവാന ഡെലിവറി ചരക്കുകളുടെ വിശദാംശങ്ങള്‍ ലഭിക്കുന്നതിന് ഗ്വാളിയോറിലെ ആമസോണിന്റെ ഡെലിവറി ഹബ്ബുകളിലൊന്നില്‍ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു.കേസുമായി സഹകരിക്കണമെന്ന് ആമസോണിനോട് മധ്യപ്രദേശ് സര്‍ക്കാറും അന്വേഷണ ഏജന്‍സിയും ഉത്തരവിട്ടിരുന്നു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602