കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; ഭര്‍ത്താവിനോട് ഷീബ പറഞ്ഞത് തിളച്ച കഞ്ഞിവെള്ളം വീണു പൊള്ളിയതെന്ന്;അഞ്ചാം നാള്‍ പൊലീസ് വീട്ടിലെത്തി

അടിമാലി: പ്രണയത്തില്‍നിന്ന് പിന്മാറിയതിന് കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഷീബ നേരെ പോയത് ഭര്‍തൃവീട്ടിലേക്ക്. അപ്രതീക്ഷിത ആസിഡ് ആക്രമണത്തിനിടെ അരുണ്‍് തട്ടിത്തെറിപ്പിച്ചു. ഇതോടെ ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റു. വീട്ടിലെത്തിയ ഷീബയോട് ദേഹത്തെ പൊള്ളലിനെ കുറിച്ച് ഭര്‍ത്താവ് ചോദിച്ചപ്പോള്‍ കഞ്ഞിവെള്ളം വീണ് പൊള്ളിയതാണെന്നായിരുന്നു മറുപടി.അഞ്ച് ദിവസം ഷീബ ഭര്‍തൃവീട്ടില്‍ കഴിഞ്ഞു.പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുംവരെ സംഭവത്തെ കുറിച്ച് മറ്റാര്‍ക്കും അറിവുണ്ടായിരുന്നില്ല.കഴിഞ്ഞ 16നാണ് ഷീബ കാമുകനായ തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണിനെ വിളിച്ചുവരുത്തുന്നത്. അരുൺ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്ന വിവരമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.