മൂന്ന് മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി;കുഞ്ഞ് മരിച്ചു

പത്തനാപുരം: പട്ടാഴിയില്‍ മൂന്ന് മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി. പട്ടാഴി സാംസി ഭവനില്‍ സിജുവിന്റെ ഭാര്യ സാംസിയാണ് കുഞ്ഞുമായി കിണറ്റില്‍ ചാടിയത്. കുഞ്ഞ് മരിച്ചു. ഗുരുതര പരുക്കുകളോടെ സാംസിയെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് സാംസി.
വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് യുവതി കിണറ്റില്‍ ചാടിയത്. മൂന്ന് മാസം പ്രായമുള്ള മകള്‍ അന്നയെ ചുരിദാറിന്റെ ഷാള്‍ കൊണ്ട് ശരീരത്തില്‍ ബന്ധിപ്പിച്ച ശേഷമാണ് ഇവര്‍ കിണറ്റില്‍ച്ചാടിയത്.സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.ആത്മഹത്യ പ്രേരണയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. കുണ്ടറ സ്വദേശിയായ ഭര്‍ത്താവ് വിദേശത്ത് പോയതിനു ശേഷം പത്തനാപുരത്തെ സ്വന്തം വീട്ടിലായിരുന്നു.

© 2024 Live Kerala News. All Rights Reserved.