കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 7.5 കിലോ സ്വര്‍ണം പിടികൂടി; അഞ്ച് യാത്രക്കാരില്‍ നിന്ന്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 7.5 കിലോ സ്വര്‍ണം പിടികൂടിയത്.അഞ്ച് യാത്രക്കാരില്‍ നിന്നാണ് പിടിച്ചത്. 3.71 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസും ഡിആര്‍ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.കഴിഞ്ഞ ആഴ്ച കോഴിക്കോട് വിമാനത്താവളത്തിലും വന്‍ സ്വര്‍ണവേട്ട നടന്നിരുന്നു. മൂന്ന് യാത്രികരില്‍ നിന്നായി 4.700 കിലോ ഗ്രാം സ്വര്‍ണ്ണമാണ് വിമാനത്താവളത്തില്‍ പിടികൂടിയത്. കോഴിക്കോട് സ്വദേശി ഹനീഫയില്‍ നിന്നും 2.28 കിലോഗ്രാം സ്വര്‍ണവും ബഹറിനില്‍ നിന്നും എത്തിയ തിരൂരങ്ങാടി സ്വദേശി രവീന്ദ്രനില്‍ നിന്നും 2.06 കിലോഗ്രാം സ്വര്‍ണവും ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി അബ്ദുള്‍ ജലീല്‍ നിന്നും 355 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

© 2024 Live Kerala News. All Rights Reserved.