കഴക്കൂട്ടത്ത് വീണ്ടും ഗുണ്ടാ ആക്രമണം;അക്രമി സംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകര്‍ത്തു; വീട്ടമ്മയുടെ കഴുത്തില്‍ വാള്‍ വച്ച് ഭീഷണിപ്പെടുത്തി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഉള്ളൂര്‍കോണത്ത് വീണ്ടും ഗുണ്ടാ ആക്രമണം. അക്രമി സംഘം നാല് ഇരുചക്രവാഹനങ്ങളും ഒരു കാറും വീടുകളും കടയും അടിച്ചു തകര്‍ത്തു. വീട്ടമ്മയുടെ കഴുത്തില്‍ വാള്‍ വച്ച് ഭീഷണിപ്പെടുത്തി. റംലാ ബീവിയുടെ കഴുത്തില്‍ വാള്‍ വച്ചാണ് ഭീഷണിപ്പെടുത്തിയത്.ഇവരുടെ മക്കളെ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. റംലാ ബീവിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടു.ഇന്നലെ രാത്രി രണ്ട് മണിക്കായിരുന്നു അക്രമം. ഉള്ളൂര്‍ കോണം സ്വദേശി ഹാഷിമാണ് അക്രമം നടത്തിയത്. നിരവധി അടിപിടി കേസുകളും കഞ്ചാവ് കേസുകളിലും പ്രതിയാണിയാള്‍. കഞ്ചാവ് വില്‍പനയും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനവും പൊലീസിനെ അറിയിക്കുന്നത് പ്രദേശവാസികളെന്ന് പറഞ്ഞാണ് ഇയാള്‍ അക്രമം നടത്തിയത്. മുന്‍പും ഇതേ സംഘത്തിന്റെ അതിക്രമമുണ്ടായപ്പോഴും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.