പശുക്കള്‍ക്ക് ആംബുലന്‍സ് സര്‍വീസുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍;പദ്ധതി ഡിസംബര്‍ മുതല്‍;രാജ്യത്ത് ആദ്യം

ലഖ്‌നൗ: അടിയന്തിര ചികിത്സ ആവശ്യമുള്ള പശുക്കള്‍ക്ക് ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഗുരുതരമായ അസുഖമുള്ള പശുക്കള്‍ക്കായി അതിവേഗ ചികിത്സ ഉറപ്പാക്കാനാകുമെന്ന് സംസ്ഥാന ക്ഷീര വികസനം, മൃഗസംരക്ഷണ, ഫിഷറീസ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു. ഇന്ത്യയിലാദ്യമായി യുപി സര്‍ക്കാരാണ് ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നെന്നും ലക്ഷ്മി നാരായണ്‍ ചൗധരി അവകാശപ്പെട്ടു.515 ആംബുലന്‍സുകള്‍ പദ്ധതിക്കായി സജ്ജമാക്കിയിട്ടുണ്ട്. സേവനം ആവശ്യപ്പെട്ട് വിളിക്കുന്നവര്‍ക്ക് 15 മുതല്‍ 20 മിനിറ്റിനുള്ളില്‍ വെറ്ററിനറി ഡോക്ടറും രണ്ട് സഹായികളും ഉള്‍പ്പെടുന്ന ആംബുലന്‍സ സര്‍വ്വീസ് ലഭ്യമാകും.അതേസമയം ഉയര്‍ന്ന ഗുണമേന്മയുള്ള ബീജവും ഭ്രൂണ മാറ്റിവയ്ക്കല്‍ സാങ്കേതികവിദ്യയും സൗജന്യമായി നല്‍കുന്നതോടെ സംസ്ഥാനത്തിന്റെ ബ്രീഡ് ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന് പദ്ധതി മുതല്‍ക്കൂട്ടാകും. കുറഞ്ഞ പാല്‍ തരുന്ന പശുക്കള്‍ ഇതിലൂടെ ഉയര്‍ന്ന ഗുണമേന്മയുള്ള പാല്‍ നല്‍കുന്നതിന് സാഹചര്യമൊരുങ്ങുമെന്നുംമന്ത്രി പറഞ്ഞു.ഡിസംബര്‍ മുതലാണ് പദ്ധതി ആരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.