കൊല്‍ക്കത്തയില്‍ ബോംബ് പൊട്ടി കുട്ടി മരിച്ചു

 

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബോംബ് പൊട്ടി കുട്ടി മരിച്ചു. നാല് വയസ്സുള്ള കുട്ടിയാണ് മരിച്ചിരിക്കുന്നത്. നാടന്‍ ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ബോളാണെന്നു കരുതി കുട്ടി ബോംബ് കൊണ്ട് കളിക്കവെ പൊട്ടിത്തെറി ഉണ്ടായതായാണ് വിവരം.

ഇന്ന് രാവിലെ വടക്കന്‍ കൊല്‍ക്കത്തയിലെ തല്ലാഹ് പാര്‍ക്ക് മേഖലയിലാണ് അപകടം ഉണ്ടായത്. സ്‌ഫോടനത്തില്‍ മാരകമായി പരിക്കേറ്റ കുട്ടിയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

© 2024 Live Kerala News. All Rights Reserved.