കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ദത്ത് നല്‍കിയ സംഭവം;അനുപമയും അജിത്തും അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയും അജിത്തും അനിശ്ചിതകാല സത്യാഗ്രഹ സമരത്തിലേക്ക്.ആരോപണ വിധേയരായ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജൂ ഖാനേയും സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ സുനന്ദയേയും തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റുക എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. ശിശുക്ഷേമ സമിതിക്ക് മുന്‍പിലാണ് ഇരുവരും അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.ആരോപണവിധേയരായ ഷിജുഖാന്‍ അടക്കമുള്ളവര്‍ സ്ഥാനത്ത് തുടരുന്നതിനാല്‍ കേസ് അന്വേഷണം അട്ടിമറക്കാനുള്ള സാദ്ധ്യതയുണ്ട്. നിലവില്‍ നടക്കുന്ന വകുപ്പുതല അന്വേഷണം കണ്ണില്‍ പൊടിയിടാനാണ്.ആരോപണവിധേയരെ മാറ്റിനിര്‍ത്തി കൊണ്ടുള്ള അന്വേഷണം സര്‍ക്കാന്‍ പ്രഖ്യാപിക്കണം. ദത്ത് വിവാദത്തില്‍ സി.പി.എമ്മിന്റെ പാര്‍ട്ടിതല അന്വേഷണനവും നടന്നു വരികയാണ്. നടപടി ആവശ്യപ്പെട്ട് മുമ്പ് സെക്രട്ടേറിയറ്റ് പടിക്കലും അനുപമ സമരം ചെയ്തിരുന്നു. തിരുവനന്തപുരം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ 2020 ഒക്ടോബര്‍ 19നാണ് അനുപമ കുഞ്ഞിന് ജന്മം നല്‍കുന്നത് . എന്നാല്‍ തന്റെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിതയും ചേര്‍ന്ന് നാലാം ദിവസം കുഞ്ഞിനെ തന്നില്‍ നിന്ന് തട്ടിക്കൊണ്ട് പോയെന്നും, തന്റെ അനുമതിയില്ലാതെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നുമാണ് അനുപമയുടെ പരാതി.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602