ലഖിംപൂര്‍ ഖേരി കൂട്ടക്കൊല;ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തതായി ഫോറന്‍സിക് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:ലഖിംപൂര്‍ ഖേരി കൂട്ടക്കൊലപാതകത്തിലെ പ്രതികളായ ആശിഷ് മിശ്രയുടെ ലൈസന്‍സുള്ള തോക്കുകളില്‍ നിന്ന് വെടിയുതിര്‍ത്തതായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സ്ഥിരീകരിച്ചു.ആശിഷ് മിശ്രയുടെയും അങ്കിത് മിശ്രയുടെയും ലൈസന്‍സുള്ള തോക്കുകള്‍ ലഖിംപൂര്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. എല്ലാ തോക്കുകളും ഒക്ടോബര്‍ 15 ന് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. അക്രമത്തിനിടെ ആശിഷും അങ്കിതും നിരവധി റൗണ്ട് വെടിയുതിര്‍ത്തതായി കര്‍ഷകര്‍ ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ലഖിംപൂര്‍ ഖേരി സന്ദര്‍ശിച്ചതിനെതിരായ പ്രതിഷേധത്തിനിടെ ഒക്ടോബര്‍ മൂന്നിന് നടന്ന അക്രമത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. നാല് കര്‍ഷകരെയും ഒരു മാധ്യമപ്രവര്‍ത്തകനെയും ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കര്‍ഷകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 13 പേരില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയും ഉള്‍പ്പെടുന്നു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602