നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായ് വിവാഹിതയായി

ലണ്ടന്‍: പാകിസ്ഥാനി സാമൂഹ്യ പ്രവര്‍ത്തകയും സമാധാന നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായി (24) വിവാഹിതയായി. സാമൂഹിക മാധ്യമങ്ങളില്‍ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസ്സര്‍ മാലികാണ് വരന്‍. ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്.

© 2025 Live Kerala News. All Rights Reserved.