Special Report: എസ്.എന്‍.ഡി.പിയ്‌ക്കെതിരെയുള്ള സിപിഎം നീക്കം: പ്രതിരോധ പദ്ധതികളെ തകര്‍ക്കാന്‍ ഒറ്റമൂലിയുമായി സംഘപരിവാര്‍..

സിവി സിനിയ,

കൊച്ചി: ബി.ജെ.പിയുമായി സഹകരിക്കാനുള്ള എസ്.എന്‍.ഡി.പിയുടെ നീക്കത്തെ പ്രതിരോധിക്കുന്ന സിപിഎം പദ്ധതികള്‍ക്കെതിരെ ഒറ്റമൂലിയുമായി സംഘപരിവാര്‍ സംഘടനകളും രംഗത്ത്. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്ത്വത്തില്‍ പൂര്‍ത്തിയായി.

അടുത്ത് നടക്കാനിരിക്കുന്ന എസ്.എന്‍.ഡി.പി തിരെഞ്ഞെടുപ്പില്‍, സംഘടന സംവിധാനമുപയോഗിച്ച് പാര്‍ട്ടി അണികളായ ഈഴവരെ മത്സര രംഗത്തിറക്കാനായിരുന്നു സിപിഎം പദ്ധതി. മാത്രമല്ല.
ശാഖകളുടെ പ്രവര്‍ത്തനത്തിലും ചതയം ദിനാഘോഷം പോലുള്ള ചടങ്ങുകളിലും പാര്‍ട്ടി നേതാക്കളെ വിപുലമായ രീതിയില്‍ പങ്കെടുപ്പിക്കാനും സിപിഎം സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നുണ്ട്. ശാഖകളില്‍
ബിജെപിയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ പാര്‍ട്ടി ഇതിനോടകം തന്നെ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിജെപി-എസ്.എന്‍.ഡി.പി ബന്ധം തകര്‍ക്കാന്‍ വേണമെങ്കില്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കാനും അണികള്‍ക്ക് നിര്‍ദ്ദേശമുണ്ട്.

സിപിഎമ്മിന്റെ നീക്കങ്ങളെ തടയാന്‍ ഇതിനോടകം തന്നെ സംഘപരിവാര്‍ സംഘടകളും തയ്യാറെടുത്തിട്ടുണ്ട്.
ശാഖകളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വി.എച്ച്.പിയും ഹിന്ദു ഐക്യ വേദിയും നിര്‍ദ്ദേശിച്ചു. സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രീണനമടക്കമുള്ള നയങ്ങളെ സാമുദായിക അംഗങ്ങളുടെ മുന്നില്‍ തുറന്നു കാണിക്കാനാണ് ശ്രമം.

© 2024 Live Kerala News. All Rights Reserved.