2021 ലെ ബുക്കര്‍ പുരസ്‌കാരം ദാമണ്‍ ഗാല്‍ഗുതിന് ; പുരസ്‌കാരം ‘ദ പ്രോമിസ’് എന്ന നോവലിന്

ലണ്ടന്‍: ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരനും നാടകകൃത്തുമായ ദാമണ്‍ ഗാല്‍ഗുതിന് 2021 ലെ ബുക്കര്‍ പുരസ്‌കാരം . ദ പ്രോമിസ് എന്ന നോവലിനാണ് പുരസ്‌കാരം. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബുക്കര്‍ നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഇദ്ദേഹം. ശ്രീലങ്കന്‍ എഴുത്തുകാരനായ അനുക് അരുദ്പ്രഗാശം ഉള്‍പ്പെടെ അഞ്ചുപേരെ പിന്തള്ളിയാണ് ദാമണ്‍ 50000 പൗണ്ട് (ഏകദേശം 50 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാര്‍ഡ് നേടിയത്.മുന്‍പ് രണ്ട് തവണ ഗാല്‍ഗട്ട് ബുക്കര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.