അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു; ആറ് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു.ആറു ഷട്ടറുകളും കൂടി 60 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി.20 സെന്റിമീറ്ററായി കൂട്ടിയതായി അധികൃതര്‍ അറിയിച്ചു. ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.നിലവിലെ ജലനിരപ്പ് 138.95 അടിയാണ്. നീരൊഴുക്ക് 3,131.96 ഘനയടി ജലം.ആറ് ഷട്ടറുകള്‍ പുറത്തേക്ക് ഒഴുക്കുക 3005 ഘനയടി വെള്ളം.
ഇന്നലെ വൈകുന്നേരം ജലനിരപ്പ് 138.10 അടിയിലേയ്ക് താഴ്ന്നിരുന്നു. വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ രാത്രിയില്‍ കനത്ത മഴ ആണ് പെയ്തത്. 5082. 54 ഘന അടി വെള്ളമാണ് ഓരോ സെക്കന്റിലും അണക്കെട്ടിലേയ്ക് ഒഴുകിയെത്തുന്നത്.ഇന്നലെ വൈകിട്ടോടെയാണ് ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ അടച്ചത്. 70 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്ന 1,5,6 ഷട്ടറുകള്‍ രാവിലേയും വൈകിട്ടോടെ നാലാമത്തെ ഷട്ടറും അടച്ചിരുന്നു. അതേസമയം, കേരളത്തില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നിലവില്‍ കോമറിന്‍ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുകയാണ്.

© 2024 Live Kerala News. All Rights Reserved.