മുണ്ടുമടക്കി കുത്തി പിന്നില്‍ കത്തിയുമായി ‘ആരോ’, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആരോ’ എന്ന ചിത്രത്തന്റെ ഫസ്സ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ ജോജു ജോര്‍ജ്ജ്, കിച്ചുടെല്ലസ്, അനുമോള്‍ എന്നിവരാണ് പ്രധാന കഥാപാത്രത്തില്‍ എത്തുന്നത്.നടി മഞ്ജു വാര്യരാണ് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ജോജുവിനും കിച്ചുവിനും അനുമോള്‍ക്കും ‘ആരോ’യുടെ മുഴുവന്‍ ടീമിനും ആശംസകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെത്. വി ത്രീ പ്രൊഡക്ഷന്‍സ്, അഞ്ജലി എന്റര്‍ടൈയ്മെന്റ്സ് എന്നിവയുടെ ബാനറില്‍ വിനോദ് ജി. പാറാട്ട്, വി.കെ. അബ്ദുള്‍ കരീം, ബിബിന്‍ ജോഷ്വാ ബേബി, സാം വര്‍ഗ്ഗീസ് ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് കരീം, റഷീദ് പാറയ്ക്കല്‍ എന്നിവരാണ്.

© 2022 Live Kerala News. All Rights Reserved.