നടന്‍ രജനികാന്ത് ആശുപത്രി വിട്ടു; മണ്ണു തിന്ന് പ്രാര്‍ഥന നടത്തി ആരാധകര്‍

ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനികാന്ത് ആശുപത്രി വിട്ടു.തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ ബ്ലോക്ക് പരിഹരിക്കുന്ന പ്രക്രിയയ്ക്കു വിധേയനായശേഷമാണ് നടന്‍ ആശുപത്രി വിട്ടത്. ശസ്ത്രക്രിയക്ക് വിധേയനായ സാഹചര്യത്തില്‍ സുഖം പ്രാപിക്കാന്‍ വേണ്ടി ആരാധകരുടെ പ്രാര്‍ഥനകളും വഴിപാടുകളും തുടരുന്നു. മധുര തിരുപ്പറങ്കുണ്ട്രം ക്ഷേത്രത്തില്‍ വഴിപാടായി ആരാധകര്‍ മണ്ണു തിന്ന് പ്രാര്‍ഥനകള്‍ നടത്തി. നടന്റെ ആരോഗ്യത്തിനായി ക്ഷേത്രങ്ങളില്‍ ഒട്ടേറെ വഴിപാടുകള്‍ നടത്തിയതായി ദേവസ്വം വകുപ്പ് അറിയിച്ചു.
രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം കാരണം വ്യാഴാഴ്ച രാത്രിയായിരുന്നു രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന താരത്തെ കാണാന്‍ കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എത്തിയിരുന്നു.

© 2025 Live Kerala News. All Rights Reserved.