നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട;അഞ്ച് കിലോ സ്വര്‍ണം പിടികൂടി; ആറ് യാത്രക്കാര്‍ കസ്റ്റഡിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട . അഞ്ച്കിലോ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ആറ് യാത്രക്കാരെ കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ട്.പിടികൂടിയ സ്വര്‍ണത്തിന് രണ്ടരക്കോടി വിലവരുമെന്നാണ് വിവരം.മിശ്രിത രൂപത്തിലുള്ള സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണ്. വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്റീസ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഭട്കല്‍, വടകര, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്.ഞായറാഴ്ച ആയതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നിരവധി ഫ്ളൈറ്റുകള്‍ നെടുമ്പാശേരിയിലേക്ക് സര്‍വീസ് നടത്തിയിരുന്നു. യാത്രക്കാര്‍ സ്വര്‍ണം കടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602