കന്നഡ നടന്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു;അന്ത്യം ഹൃദയാഘാതത്തെത്തുടര്‍ന്ന്

ബെംഗളൂര്‍: കന്നഡ നടന്‍ പുനീത് രാജ്കുമാര്‍ (46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരിലെ വിക്രം ആശുപത്രിയില്‍ കഴിയവെയാണ് അന്ത്യം .ജിം പരിശീലനത്തിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പുനീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ്. ബൊമ്മൈ ഉള്‍പ്പെടെ ആശുപത്രിയില്‍ എത്തിയിരുന്നു. കന്നഡ നടന്‍ രാജ്കുമാറിന്റെയും പാര്‍വതമ്മയുടെയും മകനാണ്. അശ്വിനി രേവന്ത് ആണ് ഭാര്യ. ദൃതി, വന്ദിത എന്നിവരാണ് മക്കള്‍.30ഓളം കന്നഡ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്.

ബാലതാരമായി കരിയര്‍ ആരംഭിച്ച അദ്ദേഹം 1985-ല്‍ ബെട്ടട ഹൂവിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയത്. ചാലിസുവ മൊദഗലു, യെരാഡു നക്ഷത്രഗാലു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കര്‍ണാടക സംസ്ഥാന അവാര്‍ഡ് നേടി. അപ്പു (2002) എന്ന ചിത്രത്തിലൂടെ പുനീത് നായകനായി അഭിനയിക്കുന്നത്. അഭി, വീര കന്നഡിഗ, അജയ്, അരസു, റാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയും അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളില്‍ ചിലതാണ്. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ യുവരത്നയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത് .2007-08 മിലാനയിലും 2010-11 ജാക്കിയിലും മികച്ച നായക നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി.2015ലെ ‘മൈത്രി’ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം വേഷമിട്ടിട്ടുണ്ട് പുനീത്‌ .

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602