സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍​ക്ക് അ​പേ​ക്ഷാ ഫീ​സ് ഒ​ഴി​വാ​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍​ക്ക് അ​പേ​ക്ഷാ ഫീ​സ് ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നം. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. അ​പേ​ക്ഷ ഫാ​റ​ങ്ങ​ള്‍ ല​ളി​ത​മാ​ക്കാ​നും അ​വ ഒ​രു പേ​ജി​ല്‍ പ​രി​മി​ത​പ്പെ​ടു​ത്താ​നും നി​ര്‍​ദ്ദേ​ശി​ക്കും. ബി​സി​ന​സ്, വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള അ​പേ​ക്ഷാ​ഫീ​സ് തു​ട​രും.

പൗ​ര​ന്മാ​ര്‍​ക്ക് വി​വി​ധ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍/​സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കും. അ​പേ​ക്ഷ​ക​ളി​ല്‍ അ​നു​മ​തി​ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും സു​ഗ​മ​മാ​ക്കും. സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി ഓ​ണ്‍​ലൈ​നാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്കു പു​റ​മെ​യാ​ണ് ഇ​ത്.

ഒ​രി​ക്ക​ല്‍ ന​ല്‍​കി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ മ​റ്റു സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ഉ​പ​യോ​ഗി​ക്കാം. കാ​ല​യ​ള​വ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് നി​ഷ്‌​ക​ര്‍​ഷി​ക്കാം. എ​ന്നാ​ല്‍ ഇ​വ ഏ​റ്റ​വും കു​റ​ഞ്ഞ​ത് ഒ​രു വ​ര്‍​ഷ​ക്കാ​ല​മാ​യി​രി​ക്ക​ണം. ഒ​രു പ്ര​ത്യേ​ക ഉ​ദ്ദേ​ശ്യ​ത്തി​ന് / ഉ​പ​യോ​ഗ​ത്തി​ന് മാ​ത്ര​മാ​ണ് പ്ര​സ്തു​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തെ​ന്ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ ഇ​നി മു​ത​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യി​ല്ല.

വി​വി​ധ സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് രേ​ഖ​ക​ള്‍/​സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ എ​ന്നി​വ ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ / നോ​ട്ട​റി സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം എ​ന്ന രീ​തി ഒ​ഴി​വാ​ക്കി രേ​ഖ​ക​ളു​ടെ / സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യാ​ല്‍ മ​തി​യാ​കും.

ഇ​ഡ​ബ്ല്യൂ​എ​സ് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, എ​സ്‌​സി – എ​സ്ടി. വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് നി​യ​മ​പ്ര​കാ​രം ന​ല്‍​കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ നി​ല​വി​ലു​ള്ള രീ​തി തു​ട​രും. സേ​വ​ന​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​യ​മ​ങ്ങ​ളി​ലോ ച​ട്ട​ങ്ങ​ളി​ലോ ആ​വ​ശ്യ​മെ​ങ്കി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തും.

കേ​ര​ള​ത്തി​ല്‍ ജ​നി​ച്ച​വ​ര്‍​ക്ക് ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റോ അ​ഞ്ചു വ​ര്‍​ഷം കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ല്‍ പ​ഠി​ച്ച​തി​ന്‍റെ രേ​ഖ​യോ സ​ത്യ​പ്ര​സ്താ​വ​ന​യോ ഉ​ണ്ടെ​ങ്കി​ല്‍ അ​വ​രെ നേ​റ്റീ​വാ​യി പ​രി​ഗ​ണി​ക്കും. കേ​ര​ള​ത്തി​നു പു​റ​ത്തു ജ​നി​ച്ച​വ​ര്‍​ക്ക് നേ​റ്റി​വി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ത​ന്നെ ന​ല്‍​കും. എ​ന്നാ​ല്‍, ഓ​ണ്‍​ലൈ​നാ​യി സ്വീ​ക​രി​ക്കു​ന്ന അ​പേ​ക്ഷ​യി​ല്‍ അ​ഞ്ച് പ്ര​വൃ​ത്തി ദി​വ​സ​ത്തി​നു​ള്ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണം.

ഇ​നി മു​ത​ല്‍ റ​സി​ഡ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് പ​ക​ര​മാ​യി ആ​ധാ​ര്‍ കാ​ര്‍​ഡ്, ഏ​റ്റ​വും പു​തി​യ ഇ​ല​ക്ട്രി​സി​റ്റി ബി​ല്‍, കു​ടി​വെ​ള്ള ബി​ല്‍, ടെ​ലി​ഫോ​ണ്‍ ബി​ല്‍, കെ​ട്ടി​ട നി​കു​തി ര​സീ​ത് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും ഹാ​ജ​രാ​ക്കി​യാ​ല്‍ മ​തി. ഇ​വ ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​വു​ന്ന​താ​ണ്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602