സംസ്ഥാനത്ത് 10 ദിവസത്തിനിടെ നടന്നത് 750 കോടിയുടെ റെക്കോഡ് മദ്യവില്‍പ്പന

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണനാളുകളില്‍ ബെവ്കോ ഔട്ട്ലെറ്റുകളില്‍ നടന്നത് റെക്കോഡ് വില്‍പ്പന. 750 കോടിയുടെ മദ്യവില്‍പനയാണ് ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ നടന്നത്. ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് ഉത്രാട ദിനത്തിലാണ്. 85 കോടിയുടെ വില്‍പ്പനയാണ് അന്നുമാത്രം നടന്നത്. തിരുവോണ ദിവസം അവധിയായിരുന്നതിനാല്‍ തന്നെ ഉത്രാടദിനത്തില്‍ ഔട്ട്ലെറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യവില്പന നടന്നത് തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്കോ ഔട്ട്ലെറ്റിലാണ്. ഇവിടെ 1,04,00,000 രൂപയുടെ മദ്യവില്പന നടന്നു. സമീപകാലത്തെ ഏറ്റവും വലിയ വില്പനയാണ് ഇത്. കണ്‍സ്യൂമര്‍ഫെഡില്‍ ഏറ്റവും കൂടുതല്‍ വില്പന നടന്നത് കുന്നംകുളത്തെ ഔട്ട്ലെറ്റിലാണ്.

ഓണത്തോടനുബന്ധിച്ച് മൂന്നു ഷോപ്പുകളില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും. ഈ മൂന്നിടത്തും ഓണ്‍ലൈന്‍ വില്പന വിജയകരമായിരുന്നുവെന്നാണ് ബെവ്കോ വ്യക്തമാക്കുന്നത്

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602